വാഹനാപകടം തല്ലിക്കെടുത്തിയത് മുഹമ്മദ് സിയാദിന്റെ സ്വപ്‌നങ്ങളെ; നമുക്ക് കൈകോര്‍ക്കാം അരിക്കുളം സ്വദേശിയുടെ ചികിത്സയ്ക്കായി


അരിക്കുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു. അരിക്കുളം സ്വദേശി നടുപ്പറമ്പില്‍ മുഹമ്മദ് സിയാദാണ് സുമനസ്സുകളുടെ കരുണ തേടുന്നത്.

പന്തീരങ്കാവ് ബൈപ്പാസില്‍ വെച്ച് മുഹമ്മദ് സിയാദ് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ വശത്തുനിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഫെബ്രുവരി 17 നാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് കേഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനോടകം മൂന്ന് സര്‍ജറിക്ക് യുവാവ് വിധേയനായി. അഞ്ചര ലക്ഷം രൂപ ഇതിനായി ചെലവായി. സിയാദിന്റെ തുടര്‍ ചികിത്സയ്ക്ക് ഇനിയും 15 ലക്ഷത്തോളം രൂപ ആവശ്യമാണ്. കുടുംബത്തിന്റെ അത്താണിയായ മകനെ ജീവിതത്തിലേക്ക് തിരകെ കൊണ്ടുവരാന്‍ ഭീമമായ തുക ആവശ്യമാണ്. ഇത് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.

ഇരുപത്തിരണ്ടുകാരനായ സിയാദിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം.

ഫെഡറല്‍ ബാങ്ക് 
സാബിറ
അക്കൗണ്ട് നമ്പര്‍: 13060100245140
IFSC :FDRL0001306
FEDERAL BANK
BR:PUTHIYARA
GOOGLE PAY/ PHONE PAY/PAY T M: 9061171310, 7560822107