പൊയില്‍ക്കാവ് എ.ബി.സി ഫുട്‌ബോള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 27 ന്


കൊയിലാണ്ടി: എ.ബി.സി ഫുട്‌ബോള്‍ ക്ലബ്ബ് പൊയില്‍ക്കാവിന്റെ ആഭിമുഖ്യത്തിലുള്ള എ.ബി.സി ഫുട്‌ബോള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ഈ വര്‍ഷത്തേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 27 ന് രാവിലെ 7.30 ന് പൊയില്‍ക്കാവ് ബീച്ച് ഗ്രൗണ്ടില്‍ നടക്കും. താത്പര്യമുള്ളവര്‍ക്ക് സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാവുന്നതാണെന്ന് ക്ലബ്ബ് പ്രസിഡന്റ് അറിയിച്ചു.