കൃഷി മാത്രമല്ല, അരിയുല്പാദനവും മൂടാടിയില്‍; കാര്‍ഷിക കര്‍മസേനയുടെ അരി ഉല്പാദന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കര്‍മസേനക്ക് അനുവദിച്ച മൂടാടി അരി ഉത്പാദക യൂനിറ്റിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി ഭവന്‍ സംഘടിപ്പിച്ച വീഡിയോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി നിര്‍വ്വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.കെ.മോഹന്‍- ടി.കെ.ഭാസ്‌കരന്‍ എം.പി.അഖില വാര്‍ഡ് മെമ്പര്‍മാരായ പപ്പന്‍ മൂടാടി റഫീഖ് പുത്തലത്ത് എന്നിവരും കെ.സത്യന്‍, വി.പി.ഭാസ്‌കരന്‍. സന്തോഷ് കുന്നുമ്മല്‍, കെ.എം.കുഞ്ഞിക്ക, ഞാരന്‍ പി.എംബി, നടേരി മോഹനന്‍ മാസ്റ്റര്‍, ഇ.കെ.കുഞ്ഞി മൂസ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കൃഷി ഓഫീസര്‍ കെ.വി.നൗഷാദ് പദ്ധതി വിശദീകരിച്ചു. കാര്‍ഷിക സംബന്ധമായ പ്രദര്‍ശനവും നടന്നു.