ഒരാഴ്ച നീണ്ട റിവിഷന്‍ ക്ലാസിന് സമാപനം; എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി അയല്‍പക്ക പഠന ക്ലാസ് സംഘടിപ്പിച്ച് പുളിയഞ്ചേരി കെ ടി ശ്രീധരന്‍ സ്മാരക വായനശാല
കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി. ശ്രീധരന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി അയല്‍പക്ക റിവിഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ഒരാഴ്ച നീണ്ട റിവിഷന്‍ ക്ലാസാണ് സംഘടിപ്പിച്ചത്.
പുളിയഞ്ചേരി സൗത്ത് യു.പി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ക്ലാസില്‍ 30 ഓളം കുട്ടികള്‍ പങ്കെടുത്തു. വൈകീട്ട് 6 മണി മുതല്‍ 8.30 വരെ പ്രധാനപ്പെട്ട എല്ലാ വിഷങ്ങളിലും റിവിഷന്‍ നടത്തി. വിനോദ് കുമാര്‍, ശ്രീകുമാര്‍, അഞ്ജു, സിദ്ധാര്‍ത്ഥ്, സുകില്‍, ശ്രീജേഷ് തുടങ്ങിയ അധ്യാപകര്‍ ഇംഗ്ലീഷ്, മാത്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഹിന്ദി തുടങ്ങിയ വിഷയങ്ങള്‍ എടുത്തു. കുട്ടികള്‍ക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിജില പറവക്കൊടിയായിരുന്നു റിവിഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തത്. മോഹനന്‍ നടുവത്തൂര്‍, വി .രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലാസിന്റെ സമാപന വേദിയില്‍ വിനോദ് കുമാര്‍ മാസ്റ്റര്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും വിശദീകരിച്ചു. വായനശാല സെക്രട്ടറി കെ.ടി. സിനേഷ് സ്വാഗതവും കെ.ടി ബിജു നന്ദിയും പറഞ്ഞു.