സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം


Advertisement

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാകും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. പതിനഞ്ച് മിനുറ്റോളം സമയമാണ് നിയന്ത്രണമുണ്ടാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Advertisement

നഗരപ്രദേശങ്ങളിൽ നിയന്ത്രണമുണ്ടാകില്ല. ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെയും ഒഴിവാക്കും. രണ്ടുദിവസത്തിനകം നിയന്ത്രണം പിൻവലിക്കുമെന്നും കെ.എസ്‌.ഇ.ബി അറിയിച്ചു.

Advertisement

കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്നതാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.

Advertisement

വിപണിയിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകും. കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്നതെന്നാണ് അറിയുന്നത്.

[bot1]