കാപ്പാട് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ മുതല്‍ നിയന്ത്രിത പ്രവേശനം


കോഴിക്കോട്: ജില്ലയില്‍ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ (ആഗസ്റ്റ് 6) മുതല്‍ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും.

കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്‌സ്, അരീപ്പാറ എന്നിവിടങ്ങളില്‍ ഇത് ബാധകമാണ്. എന്നാല്‍ കക്കയത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തില്‍ ഇറങ്ങാന്‍ അനുമതിയുണ്ടാകില്ല.