സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അവാര്‍ഡ് ഇനി മേപ്പയ്യൂരിന് സ്വന്തം; മന്ത്രി വീണ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി റീന കുമാരി


മേപ്പയ്യൂര്‍: സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. റീന കുമാരി സംസ്ഥാന ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

തിരുവന്തപുരത്ത് വച്ച് നടന്ന ചടങ്ങിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ വികസനത്തിനായി നിരവധി പ്രവൃത്തികളാണ് റീനകുമാരി മുന്നിട്ടിറങ്ങി നടപ്പിലാക്കിയത്. പ്രധാനമായും പഞ്ചായത്തിലെ വയോജനങ്ങളെയും അംഗന്‍വാടികളും, ഭിന്നശേഷിക്കാരുടെയും, സ്ത്രീകളുടെയു, ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. 29 അംഗന്‍വാടികള്‍ ഉളള പഞ്ചായത്തിലെ 21 അംഗന്‍വാടികളും ക്രാഡില്‍ പണി പൂര്‍ത്തീകരിച്ചവയാണ്.

ജനങ്ങളുടെ മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിനുളള അംഗീകാരം; മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് സൂപ്പര്‍വൈസര്‍ റീന കുമാരി