മൂടാടിയിൽ ബാലകർ ഒത്തു കൂടി; വായനക്കാലം തിരികെ പിടിക്കാൻ


കൊയിലാണ്ടി: കോവിഡ് കാലത്ത് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തായിരുന്നു വായന. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിൽ, സ്വയം നഷ്ടമാവുന്ന സമയത്തിനിടയിൽ ഒരു സ്നേഹ സ്പർശമായി ഒരായിരം കഥാപാത്രങ്ങൾ ഒപ്പമുണ്ടായിരുന്നു, എന്നാൽ വീണ്ടും ഫോൺ സ്‌ക്രീനുകളിലേക്ക് കണ്ണുകൾ മാറിയപ്പോൾ കുട്ടികൾക്ക് അവബോധവുമായി മൂടാടി ഗ്രാമപഞ്ചായത്ത്.

കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി ബാലസഭ സംഗമം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം.പി അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ജയപ്രസാദ് വിമുക്തി ക്ളാസെടുത്തു.

വൈസ് പ്രസിഡൻ്റ് ഷിജ പട്ടേരി ഉപസമിതി കൺവീനർ ഹർഷ ലത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ രജിഷ്, അസിസ്റ്റൻറ് സെക്രട്ടറി ടി ഗിരീഷ് കുമാർ എന്നിവർ നേത്യത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതം പറഞ്ഞു.