പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരനായ രയരോത്ത് ആര്‍.സി.കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു


പേരാമ്പ്ര: രയരോത്ത് ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്‌കാരിക, പത്രപ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധമായിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: ആര്‍.പ്രസാദ് (റിട്ട. കനറാ ബാങ്ക്), ആര്‍.പ്രകാശന്‍ (റിട്ട. അധ്യാപകന്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആര്‍.പ്രസീത (അധ്യാപിക, ചീക്കിലോട് എ.യു.പി.സ്‌കൂള്‍ ). മരുമക്കള്‍: ഉഷ വി.പി. (കായണ്ണ), രഞ്ജിനി ആര്‍.(അധ്യാപിക, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), മണി (പാവണ്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

സഹോദരങ്ങള്‍: പരേതരായ ചിരുതേയ് അമ്മ, കല്യാണി അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍.

സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് പേരാമ്പ്ര ബൈപാസിനു സമീപം രയരോത്ത് വീട്ടുവളപ്പില്‍ നടക്കും.

Summary: Rayaroth RC Kunjappa Nambiar, former employee of Perampra Higher Secondary School passed away