തച്ചന്‍കുന്നില്‍ താമസിക്കുന്ന പേരാമ്പ്ര കോടേരിച്ചാല്‍ ഇല്ലപ്പറമ്പില്‍ രവീന്ദ്രന്‍ ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: തച്ചന്‍കുന്നില്‍ വാടക വീട്ടില്‍ താമസക്കാരനായ പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു. ഇല്ലപ്പറമ്പില്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.
ചൊവ്വാഴ്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഉണ്ണിക്കുന്ന് പാലിയേറ്റീവ് പ്രവര്‍ത്തകനായിരുന്നു പരേതരായ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: പത്മിനി (നന്തി). മക്കള്‍: രജിന, രസ്‌ന. മരുമകന്‍: സുനില്‍ (ചെമ്പ്ര). സഹോദരങ്ങള്‍: കാര്‍ത്യായനി (അഞ്ചാം പീടിക), ഭാസ്‌കരന്‍ (ശങ്കരവയല്‍), ലീല, പാച്ചര്‍.
സംസ്‌കാരം സഹോദരന്‍ പാച്ചറുടെ പേരാമ്പ്രയിലെ വീട്ടില്‍ രാത്രിയോടെ നടക്കും.