രഞ്ജി ട്രോഫി ക്രിക്കറ്റ്; ആദ്യ മത്സരത്തില്‍ രോഹന്‍ കുന്നുമ്മലിന് അര്‍ധ സെഞ്ച്വറി, കേരളത്തിന് മികച്ച തുടക്കം
റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന് അര്‍ധ സെഞ്ച്വറി നേടി. 71 ബോളില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 50 റണ്‍സാണ് രോഹന്‍ നേടിയത്. ഒടുക്കം ഷഹാന്‍ നദീമിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്താവുകയും ചെയ്തു.
രോഹന്‍ കുന്നുമ്മലും രോഹനും പ്രേമും ചേര്‍ന്ന പാട്‌നര്‍ഷിപ്പില്‍ 90 റണ്‍സാണ് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം 42.02 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മലിന് പുറമേ സച്ചിന്‍ ബേബിയും ഷോണ്‍ റോജറുമാണ് പുറത്തായത്. റോഹന്‍ പ്രേമും ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് ക്രീസില്‍.