കൊയിലാണ്ടി മുന്‍ തഹസില്‍ദാറും ഡപ്യൂട്ടി കലക്ടറുമായിരുന്ന റംല കുഴഞ്ഞുവീണു മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മുന്‍ തഹസില്‍ദാറും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി എ.ജി പാലത്ത് നെല്ല്യാടി വീട്ടില്‍ റംല കുഴഞ്ഞുവീണു മരിച്ചു. അറുപത് വയസായിരുന്നു.

ഇന്ന് വൈകുന്നേരം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. അതിന് മുമ്പ് ഏറെക്കാലം കൊയിലാണ്ടി തഹസില്‍ദാറായി സേവനം അനുഷ്ടിച്ചിരുന്നു.

ഭര്‍ത്താവ്: അബ്ബാസ്.
മക്കള്‍: നവീത് ഷെഹിന്‍, ഷേഖ. മരുമകന്‍: ഇഷാക്.