ജനജീവിതം ദുരിതമാക്കിയ കേന്ദ്ര കേരള സര്‍ക്കാര്‍ക്കെതിരെയുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല; പേരാമ്പ്രയില്‍ യു.ഡി.എഫിന്റെ വനിതാ റാലി


പേരാമ്പ്ര: ജനജീവിതം ദു:സ്സഹമാക്കിയ കേന്ദ്ര കേരള സര്‍ക്കാര്‍ക്കെതിരെയുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സംഘടിപ്പിച്ച വനിതറാലി പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടയാടലും വിലക്കയറ്റവും കോര്‍പറേറ്റ് മേനോജ്‌മെന്റുകളുടെ വളര്‍ച്ചയും അഴിമതിയും ധൂര്‍ത്തും ഇരുസര്‍ക്കാറുകളുടെയും ഭരണത്തിന്റെ ബാക്കിപത്രമാണ്. ഷാഫി പറമ്പിലിന് എതിരെയുള്ള വ്യാജ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിനുള്ള തെളിവാണ് ഈ വനിതാ റാലിയില്‍ കണ്ട സ്ത്രീ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള, ഐ.മുസ, സത്യന്‍ കടിയങ്ങാട്, ആര്‍.കെ.മുനീര്‍, ഇ.അശോകന്‍, രാജന്‍ മരുതേരി, പി.കെ രാഗേഷ്, കെ.കെ.വിനോദന്‍, ഇ.വി രാമചന്ദ്രന്‍, ടി.കെ ഇബ്രായി, ഷറഫുന്നീസ, മിനി വണ്ടക്കണ്ടി, നളിനി നെല്ലൂര്‍, സൗഫി തൈക്കണ്ടി, വഹീദ, ജസ്മിന മജീദ്, കെ.മറിയം ടീച്ചര്‍, ഗിരിജാ ശശി, ഗീത കല്ലായി, രതി രാജീവ്, ഗീത രാമദാസ്, പത്മിനി നിരവത്ത്, എ.വി സക്കീന എന്നിവര്‍ സംസാരിച്ചു.