സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റലും; പങ്കെടുത്തത് നൂറോളം പേര്‍


കൊയിലാണ്ടി: കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റൽ നന്ദിബസാറും ചേർന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സഹാനി ഹോസ്പിറ്റൽ ഫിസിഷൻ ഡോ.ലിമിനു പി, പീഡിയട്രിഷൻ ഡോ ലക്ഷ്മി, ഗൈനക്കോളജിസ്റ്റ് ഡോ ജെനാൻ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഷുഗർ, ബിപി, ഇസിജി പരിശോധനയും, കുട്ടികളുടെ വളർച്ചയും ആരോഗ്യവുമാണ് ക്യാമ്പിൽ മുഖ്യമായും പരിശോധിച്ചത്. ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍ എല്ലാ മാസവും നിശ്ചിത ദിവസങ്ങളിൽ മഠത്തിൽ സംഘടിപ്പിക്കുമെന്ന്‌ സഹാനി ഹോസ്പിറ്റൽ മാനേജർ കൃഷ്ണപ്രിയ പറഞ്ഞു. ക്യാമ്പില്‍ നൂറോളംപേര്‍ പങ്കെടുത്തു.

നന്തിബസാറിൽ സ്ഥിതി ചെയ്യുന്ന സഹാനി ഹോസ്പിറ്റൽ പുതുതായി സംഘടിപ്പിച്ച ‘സഹാനി KIND’ എന്ന സംരഭത്തിന്റെ ഭാഗമായി കൊയിലാണ്ടി മുതൽ വടകര വരെയുള്ള പല സ്ഥലങ്ങളിലും സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഹോസ്പിറ്റലുമായി ബന്ധപ്പെടാവുന്നതാണ്‌. വിശദവിവരങ്ങള്‍ക്ക്‌: 9072130025.