സകാത്ത്: ഒരു ലഘു പരിചയം-1 | റമദാൻ സന്ദേശം 24 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

ഭൗതിക ജീവിതത്തിന്റെ ആധാരശിലകളിൽ പ്രധാനപ്പെട്ടതാണ് സമ്പത്ത്.ഭൂമുഖത്തുള്ള വിഭവങ്ങളെല്ലാം തന്നെ മനുഷ്യന്റെ പൊതു സ്വത്താണ്.അതിന്റെയെല്ലാം കൈകാര്യംകർത്താക്കളായിട്ടാണ് അല്ലാഹു നമ്മളെ നിശ്ചയിച്ചിരിക്കുന്നത്.വിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തെ താണ് സകാത്ത്.

ഫിത്വർ സകാത്ത് മാത്രമാണ് നോമ്പുമായി ബന്ധമുള്ളത്. മറ്റു പലയിനങ്ങളിലും സകാത്ത് നിർബന്ധമാണ്. എന്നാൽ അതിനൊന്നും തന്നെ റമദാനുമായി യാതൊരു ബന്ധവുമില്ല.കഴിവുള്ളവൻ തന്റെ സമ്പത്തിന്റെ ഒരംശം അർഹരായവർക്ക് സമ്മാനിക്കുന്നതിലൂടെ സാമ്പത്തിക വിശുദ്ധി പരിരക്ഷിക്കാനും നന്മ വളർത്താനും ഇതു കാരണമായിത്തീരും.

നാം പലപ്പോഴും വിശുദ്ധ റമദാനിൽ നൽകാറുള്ള സ്വദഖയെ സകാത്തായി തെറ്റിദ്ധരിക്കാറുണ്ട്.എന്നാൽ സ്വദഖ എന്നുള്ളത് സകാത്തിന്റെ ഗണത്തിൽപ്പെടുന്നതല്ല.സ്വർണ്ണം, വെള്ളി എന്നീ ആഭരണങ്ങൾ സകാത്തിന്റെ ഇനത്തിൽപ്പെട്ടവയാണ്.ഇവകൾ ഒരു വർഷം കൈവശം വച്ചാൽ അതിന്റെ 2.5% സകാത്ത് കൊടുക്കണം.എന്നാൽ സാധാരണ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് കൊടുക്കേണ്ടതില്ല.സ്വർണ്ണം 20 മിസ്കാൽ (84gm), വെള്ളി 200 ദിർഹം (595 gm) എന്നിങ്ങനെയാണ് ആഭരണങ്ങളുടെ സകാത്ത് കൊടുക്കേണ്ടത്.

ആദ്യകാലങ്ങളിലെല്ലാം സാധനങ്ങൾ വാങ്ങാൻ സ്വർണവും വെള്ളിയുമായിരുന്നു ഉപയോഗിച്ചിരുന്നത്.ഇന്ന് അതിന്റെ സ്ഥാനത്ത് കറൻസി ആയതുകൊണ്ട് അതിന്റെ കണക്കെത്തിയാൽ അതിനും സകാത്ത് നൽകേണ്ടതാണ്.അവയെക്കുറിച്ച് തുടർ ദിവസങ്ങളിൽ നമുക്ക് വിവരിക്കാം.

(തുടരും)


കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…