”ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതാ, വര്‍ഗ്ഗീയ ടീച്ചറമ്മ” കെ.ക.ശൈലജ ടീച്ചറെ അധിക്ഷേപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍


Advertisement

വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറെ വര്‍ഗീയ ടീച്ചറമ്മയെന്ന് വിശേഷിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Advertisement

ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെയും കെ.കെ.ശൈലജ ടീച്ചറുടെയും ഫോട്ടോകള്‍ ഒരുമിച്ചു പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.

Advertisement


ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ….
ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി….
വര്‍ഗ്ഗീയടീച്ചറമ്മ….” എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Advertisement

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യ ചുമതല വഹിച്ചയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. വടകരയില്‍ കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ യു.ഡി.എഫിന്റെ ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്ന് എല്‍.ഡി.എഫ് പലതവണ ആരോപിച്ചിരുന്നു.