ഭരണഘടനയെയും മതേതര മൂല്യങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ചേമഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം


ചേമഞ്ചേരി: രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരമൂല്യങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്ഥൂപത്തിന് സമീപം നടന്ന പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് കെ പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വി.പി ഭാസ്‌കരന്‍ ദേശീയോത്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കെപിസിസി മെമ്പര്‍മാരായ പി രത്‌നവല്ലി ടീച്ചര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ ഡിസിസി ഭാരവഹികളായ സുനില്‍ മടപ്പള്ളി, രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ മുരളീധരന്‍, വി.ടി സുരേന്ദ്രന്‍ കെ.വി ശോഭന, വിജയന്‍ കണ്ണന്‍ചേരി, സത്യനാഥന്‍ മാടന്‍ചേരി, അജയ് ബോസ്സ്, ഷബീര്‍ എളവനകണ്ടി എന്നിവര്‍ സംസാരിച്ചു.