Tag: quit india day

Total 3 Posts

‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന്‍ കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന്‍ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു. ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍

ഭരണഘടനയെയും മതേതര മൂല്യങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ചേമഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം

ചേമഞ്ചേരി: രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരമൂല്യങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിഷ്‌കാസനം ചെയ്യാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്ഥൂപത്തിന് സമീപം നടന്ന പരിപാടിയില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ട ചരിത്രമറിയാം

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്‌ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ടം വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്‌നേഹികളായിരുന്നു ഇതിനു പിന്നില്‍. ഗാന്ധിജിയുടെ ആഹ്വാനം കൊണ്ട്