കീഴരിയൂരില്‍ മൈക്രോവേവ് മലയില്‍ എക്സൈസ് റെയ്ഡ്: 350 ലിറ്റര്‍ വാഷ് കണ്ടെടുത്തു


കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 350 ലിറ്റര്‍ വാഷ് കണ്ടെടുത്തു. കീഴരിയൂര്‍ മൈക്രോവേവ് മലയില്‍ നിന്നുമാണ് വാഷ് കണ്ടെടുത്തത്.

ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ണിയോടെ വാഷ് കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസര്‍ സജിത്ത് കുമാര്‍. പി. കെയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘുനാഥ്.എം.സി, നൈജീഷ് .ടി, വിചിത്രന്‍.സി.എം എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പേരാമ്പ്ര എക്സൈസ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.