പി.വി സത്യനാഥന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്; പെരുവട്ടൂരില്‍ വിവിധ അനുസ്മരണ പരിപാടികള്‍


കൊയിലാണ്ടി: സിപിഐ.എം കൊയിലാണ്ടി സെന്റര്‍ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി.വി സത്യനാഥന്‍ രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന 22 ന് രാവിലെ പെരുവട്ടൂരില്‍ വീട്ടുവളപ്പായ പുളിയോറ വയലില്‍ രാവിലെ 8മണിക്ക് അനുസ്മരണ സമ്മേളനം നടക്കും.

സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം പി. മോഹനന്‍, ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കെ.കെ മുഹമ്മദ്, കാനത്തില്‍ ജമീല എംഎല്‍എ, പി. വിശ്വന്‍, കെ. ദാസന്‍, എല്‍ജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍, കെ. സത്യന്‍ തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും.

23 ന് വൈകീട്ട് പെരുവട്ടൂര്‍മുക്കില്‍ വൈകീട്ട് 4ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു പ്രകടനവും പൊതുസമ്മേളനവും നടക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മറ്റിയംഗം എ.എ റഹീം, എം.പി, ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കാനത്തില്‍ ജമീല എംഎല്‍എ, എല്‍ജി ലിജീഷ്, പി. വിശ്വന്‍, കെ. ദാസന്‍, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സിപിഐ എമ്മിന്റെയും കര്‍ഷക തൊഴിലാളി യൂനിയന്റേയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കേയാണ് അദ്ദേഹം ഒരു വര്‍ഷം മുന്‍പ് കൊല്ലപ്പെടുന്നത്.