‘കളഭകേസരി’ ഇനി ഓര്‍മ’; പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു


കോട്ടയം: കളഭകേസരി എന്നറിയപ്പെടുന്ന പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു. നാല്‍പ്പത് വയസ് പ്രായമുണ്ട്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് ചരിഞ്ഞത്. കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകുന്നേരത്തോടെ ചരിഞ്ഞത്. അസമില്‍ നിന്നാണ് അര്‍ജുന്‍ കേരളത്തിലെത്തിയത്. പാപ്പാലപ്പറമ്പില്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന.

എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അര്‍ജുനന്‍. വെള്ളിയാഴ്ചയാണ് സംസ്‌കാരം.

Summary: puthuppally arjun the elephant passed-away