കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് മൂടാടി സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് മൂടാടി സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മൂടാടി സ്വദേശിനി ഷംനയുടെ പേഴ്‌സ് ആണ് നഷ്ടമായത്.

ഇന്നലെ വൈകീട്ട് 4.30 യോടെ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് കാണാതായത്. മൂന്ന് എ.ടി.എം കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ,ഡി എന്നിവയും 1500 രൂപയുമാണ് പേഴ്‌സില്‍ ഉണ്ടായിരുന്നതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 6238081292.