പാലക്കാട് നിന്നും കാണാതായ 3 വിദ്യാര്‍ത്ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി


വയനാട്: ഇന്നലെ പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി. 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായിരുന്നത്.

ഇന്നലെ രാവിലെ 2000 രൂപയുമായി വീടുവിട്ടിറങ്ങിയ കുട്ടികള്‍ പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെ രക്ഷിതാക്കള്‍ പോലെ പോലീസില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് രാത്രിയോടെ ഇവരെ കണ്ടെത്തുകയായിരുന്നു.