‘മനുഷ്യരിൽ മാനവിക വളർത്താൻ കലാ സാഹിത്യ പ്രസ്ഥാനങ്ങൾക്ക് കഴിയും’; പു.ക.സ ജില്ലാ സമ്മേളനം ഒക്ടോബറിൽ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: സൂഹിക ജീവിതത്തെ വിഭജിക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടന്ന് സി.പി. എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. നിത്യ ജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നിൽക്കാൻ മാനവികതയിലധിഷ്ഠിതമായ വിശ്വാസത്തെ മുറുകെ പിടിക്കേണ്ടതുണ്ട്. മനുഷ്യരിൽ മാനവിക വളർത്താൻ കലാ സാഹിത്യ പ്രസ്ഥാനങ്ങൾക്ക് കഴിയും. ഒക്ടോബർ 7, 8 തിയതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഏ.കെ രമേഷ് അധ്യക്ഷത വഹിച്ചു.
കെ.ടി കുഞ്ഞിക്കണ്ണൻ, യു ഹേമന്ദ് കുമാർ, പി. വിശ്വൻ, കെ.ദാസൻ, ജനമ്മ കുഞ്ഞുണ്ണി, കെ. കെ. മുഹമ്മദ്, സി.അശ്വനിദേവ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ സത്യൻ സ്വാഗതവും കെ മധു നന്ദിയും പറഞ്ഞു.

കാനത്തിൽ ജമീല ചെയർമാനും സി. അശ്വനിദേവ് ജനറൽ കൺവീനറും അഡ്വ.കെ സത്യൻ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. [md3]

Summary: Purogamana Kala Sahitya Sangam District Conference in October at Koyilandy