പുറക്കാട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്ന തെക്കെ പറോളി ബാലൻ അന്തരിച്ചു


പുറക്കാട്: തെക്കെ പറോളി ബാലൻ അന്തരിച്ചു. പുറക്കാട് പ്രദേശത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിൻ്റെ പ്രഥമ സെക്രട്ടറി ആയിരുന്നു. എൺപത്തിയേഴ് വയസ്സായിരുന്നു. പുറക്കാട് പ്രദേത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കുന്നതിൽ ധീരോദത്തമായ പ്രവർത്തനം നടത്തിയ സഖാക്കളിൽ ഒരാളായിരുന്നു.

കെ.എസ്.ഈ.ബി വർക്കേഴ്സ് യൂനിയൻ്റെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്നു. വൈദ്യുതി ജീവനക്കാരുടെ സേവന വേതന പരിഷ്കരണത്തിനും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനുമെതിരെ നടന്ന അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുത്തിട്ടുണ്ട്.

പരേതയായ ജാനുവാണ് ഭാര്യ. മക്കൾ: വിജയൻ ,രജികുമാർ (സി.പി.ഐ.എം പുറക്കാട് ബ്രാഞ്ച് കമ്മറ്റി അംഗം), പരേതരായ ചന്ദ്രൻ, ശൈലജ. മരുമക്കൾ: ജനാർദ്ദനൻ, അശോകൻ താമരശേരി, ഗീത, അജിത, അനിത (സി.പി.ഐ.എം പുറക്കാട് ബ്രാഞ്ച് അംഗം).

സംസ്കാരം രാത്രി 11 മണിക്ക്.