അയനിക്കാട് ബദ്രിയാ ജുമാ മസ്ജിദിൽ നേർച്ചപെട്ടിയുടെ പൂട്ട് പൊട്ടിച്ച് മോഷണം; സി.സി.ടി.വി ദൃശ്യങ്ങൾ കാണാം


പയ്യോളി: അയനിക്കാട് ബദ്രിയാ ജുമാ മസ്ജിദിൽ അതിക്രമിച്ചു കയറി മോഷണം. നേർച്ചപെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു. സംഭവ സ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി പോലീസിന് ലഭിച്ചു.

ഇന്ന് പതിനൊന്നരയോടെയാണ് നേർച്ചപെട്ടിയുടെ പൂട്ട് തകർന്ന നിലയിൽ കിടക്കുന്നത് പള്ളി പരിചാരകൻറെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ തന്നെ പള്ളി കമ്മിറ്റി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു യുവാവാണ് മോഷണം നടത്തിയതെന്നു മനസ്സിലാക്കുകയായിരുന്നു. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സഹായകമായി. ദൃശ്യങ്ങളിലെ സമയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഏഴരയ്ക്കും 7.50നും ഇടയിലാണ് സംഭവ നടന്നതെന്ന് തെളിഞ്ഞു.

വെളുത്ത സ്കൂട്ടറിൽ ആണ് അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ഉള്ള പള്ളിയിൽ ഇയാൾ എത്തിയത്. കറുത്ത ഷർട്ടും പാന്റുമാണ് മോഷണ സമയത്ത് പ്രതി ധരിച്ചിരിക്കുന്നത്. സംഭവത്തിൽ അധികാരികൾ പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങൾ കാണാം: