പഞ്ചാബ് നാഷണൽ ബാങ്കിന്റെ 131-മത് സ്ഥാപക ദിനം; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് കൊയിലാണ്ടി ശാഖ
കൊയിലാണ്ടി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 131-മത് സ്ഥാപക ദിനം പി.എന്‍.ബി കൊയിലാണ്ടി ശാഖയിൽ സമുചിതമായി ആഘോഷിച്ചു. പി.എന്‍.ബി മുൻ ജീവനക്കാരനും പിഷാരികാവ് ദേവസ്വം മുൻ ചെയർമാനുമായ ഇ.എസ് രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
‘ഇന്ത്യയിലെ പ്രധാനപെട്ട റെയിൽവേ, എഫ്.സി.ഐ, ഇന്ത്യൻ മിലിറ്ററി എന്നിവർക്കുള്ള സേവനങ്ങൾ പി.എന്‍.ബിയിൽ കൂടിയാണ് നടന്നു വരുന്നത്. കസ്റ്റമർ സർവ്വീസിന് മികച്ച പരിഗണന നൽകുന്ന ജീവനക്കാരുടെയും ഇടപാടുകരുടെയും സംയുക്ത കൂട്ടായ്മയിലൂടെയാണ് ബാങ്ക് പുരോഗതി പ്രാപിച്ചതെന്ന്’ അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
ബ്രാഞ്ച് സീനിയർ മാനേജർ ദർമേന്ദ്ര കുമാർ സ്വാഗതവും ശശീന്ദ്രൻ മുണ്ടയ്ക്കൽ സന്തോഷ് കുമാർ എന്നിവർ ആശംസയും പറഞ്ഞു. എ.ഐ.ബി.ഇ.എ ബ്രാഞ്ച് സെക്രട്ടറി ബിജു സി.കെ നന്ദി പറഞ്ഞു. ബ്രാഞ്ച് ഓഫീസർ ശ്രുതി പി, മുഹമ്മദ് റൗഫ്, അഭിലാഷ്, റൂമേഷ്, സുരേഷ്, വാസു, ഒ.യുപ്രീതി, പ്രേമൻ, ടി.എന്‍ അജിത് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
paripadi kazhinj innu ravile: Punjab National Bank's 131st Foundation Day