കൊയിലാണ്ടിക്കാരില്ലാതെ കൊച്ചിയിലെന്ത് ഫുട്ബോൾ! കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാൻ പോയ പുളിയഞ്ചേരി സ്വദേശികൾ കലൂർ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ വീഡിയോ കാണാം 


കൊയിലാണ്ടി: ഫുട്ബോളിനോടുള്ള ഇഷ്ടംകൊണ്ട് മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളികാണാന്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എത്തിയത് കൊയിലാണ്ടിയില്‍ നിന്നുള്ള പതിനാറ് ചെറുപ്പക്കാരാണ്. വെള്ളിയാഴ്ച രാവിലെയാണ് അഭിനന്ദും കൂട്ടരും കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.

സ്റ്റേഡിയത്തിനകത്തെ കാഴ്ച അഭിനന്ദിനെയും,സംഘത്തെയും അത്ഭുദപ്പെടുത്തുന്നതായിരുന്നു, മഞ്ഞ ജേഴ്സിയണിഞ്ഞ്, ബ്ലാസ്റ്റേഴിസിന്‍റെ കൊടിയുമേന്തിയുള്ള ജനപ്പെരുക്കം ആരാധകരെ അഭിമാനം കൊള്ളിക്കുന്നതായിരുന്നു. സ്റ്റേഡിയത്തിൽ നിന്ന് ഇവർ പകർത്തിയ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

“കളികാണാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയവരില്‍ അധികവും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്, അപ്പോള്‍ ഈ കളി കോഴിക്കോട് വെച്ചിരുന്നെങ്കില്‍ കലൂര് കണ്ടതിനപ്പുറം ആള്‍ക്കാരുണ്ടായേനെ.” സംഘത്തിലുള്ള ഷഹനാബ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

പ്രതീക്ഷയ്ക്ക് വലിയ വിലനല്‍കാതിരുന്ന ആദ്യപകുതി, രണ്ടാം പകുതിയുടെ അവസാനമായപ്പോഴേക്കും അതിന്‍റെ ശാന്ത സ്വാഭാവം കൈവിട്ട് ആരാധകരുടെ ആവേശത്തിനൊപ്പം വീറും വാശിയും നിറഞ്ഞ കളിയായി മാറുകയായിരുന്നു. രണ്ടാം പകുതിയില്‍ സ്വീകരിച്ച കൃത്യമായ ഗെയിം പ്ലാനും അഡ്രിയാന്‍ ലൂണയുടെയും പുതുതായി ടീമിലെത്തിയ ഇവാന്‍ കലിയുഷ്‌നിയുടെയും ഗോളുകളും ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ നല്‍കിയ ഗംഭീര തുടക്കത്തിന് നേര്‍സാക്ഷികളാകാന്‍ പറ്റിയതിന്‍റെ സന്തോഷത്തില്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഈ ഹാർഡ് കോർ ഫാൻസ്.

വീഡിയോ കാണാം: