നാടൻ പാട്ടിന്റെ ഈണത്തിനൊപ്പം താളം പിടിച്ച് ആസ്വാദകർ; സംസ്ഥാന തല മത്സരത്തിൽ രണ്ടാംസ്ഥാനവുമായി പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതി


കൊയിലാണ്ടി: കലാലാഭവൻ മണിയുടെ സ്മരണാർഥം സംസ്ഥാന യുവജനേ ക്ഷേമബോർഡ് ചാലക്കുടിയിൽ നടത്തിയ മണിനാദം – സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതിക്ക് രണ്ടാം സ്ഥാനം.കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചാണ് കലാ സമിത് സംസ്ഥാന തലത്തിൽ മത്സരിച്ചത്.

കഴിഞ്ഞ തവണയും രണ്ടാം സ്ഥാനം കോഴിക്കോടിനെ പ്രതിനിധീകരിച്ച് എം.ജി.എൻ. കലാസമിതി രണ്ടാം സ്ഥാനം നേടിയിരുന്നു. വിജയികൾക്കുള്ള സമ്മാനം ജയരാജ വാര്യർ കെെമാറി.

കാസർഗോഡ് ജില്ല ഒന്നും കണ്ണൂർ മൂന്നും സ്ഥാനങ്ങൾ നേടി. എഴുപത്തി അയ്യായിരം രൂപയുടെ പ്രൈസ്‌ മണിയും ഷീൽഡുമാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ തവണയും രണ്ടാം സ്ഥാനം കോഴിക്കോടിനെ പ്രതിനിധീകരിച്ച് എം.ജി.എൻ. കലാസമിതി രണ്ടാം സ്ഥാനം നേടിയിരുന്നു.

 

Summary: Puliyanchery MGN samskarika kala samithi won the second place in the state level competition