കൊയിലാണ്ടി മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം തേടി; ഗതാഗത മന്ത്രിയുടെ നിര്‍ദേശാനുസരണം കൊയിലാണ്ടിയില്‍ ജനകീയ സദസ്സ്


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി മണ്ഡലത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദേശാനുസരണമാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മേഖലയില്‍ യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ്സ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നതിന് വേണ്ടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ലെയ്‌സണ്‍ ഓഫീസര്‍, ബസ്സ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി വിവിധ പ്രദേശങ്ങളിലെ നാട്ടുകാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

ചടങ്ങില്‍ ആര്‍.ടി.ഓ എ.സഹദേവന്‍, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.പി.മിനി, കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ.അജിത്, കെ.ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
Summary: Opinion of public and people’s representatives sought to resolve travel crisis in Koyilandy region; Public meeting at Koyilandy as per instructions of Transport Minister