അപേക്ഷിക്കാന്‍ ഒട്ടും വൈകേണ്ട, 43 തസ്തികകളിലേക്ക് പി.എസ്.സി വിളിച്ചു
പബ്ളിക്ക് സര്‍വീസ് കമ്മിഷന്‍ 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ്, റഫ്രിജറേഷന്‍ മെക്കാനിക്ക്, ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ഇലക്ട്രീഷ്യന്‍. ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഓവര്‍സിയര്‍ ഗ്രേഡ് -2, എന്‍ജിനിയറിംഗ് അസിസ്റ്റന്റ്, വനവികസന കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ മാനേജര്‍, വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ എന്നീ ഒഴിവുകളുണ്ട്.
നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് -2 തമിഴ്, വിവര പൊതുജന സമ്ബര്‍ക്ക വകുപ്പില്‍ ട്രാന്‍സ്ലേറ്റര്‍ (മലയാളം), നിയമസഭാ സെക്രട്ടേറിയറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ്, ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മലബാര്‍ സിമന്റ്‌സില്‍ ഡ്രസര്‍, നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് -1, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ഇലക്ട്രീഷ്യന്‍ എന്നീ 18 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ് നടക്കുന്നത്.
summary: PSC has called for 43 posts