പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം; കെ.ജെ.യു കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍
കോഴിക്കോട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10, 11, 12 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന കണ്‍വന്‍ഷന്‍ കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ മുന്‍മന്ത്രി അഹമ്മ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് ഇ.എം.ബാബു അധ്യക്ഷനായി. ജില്ലാസെക്രട്ടറി ബൈജു വയലില്‍ നിവേദനം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ ഐഡി കാര്‍ഡ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി. പ്രദീപം മാനേജിംഗ് എഡിറ്റര്‍ ഡോ. എ.ബി.പ്രകാശ്, മലപ്പുറം ജില്ലാസെക്രട്ടറി കാര്‍ത്തിക്, ജില്ലാട്രഷറര്‍ വി.വി.രഗീഷ്, സുനില്‍മൊകേരി, സജീവന്‍ നാദാപുരം, സജിത്ത് വളയം, ചൗഷ്യാരാഗി, ശശി പേരാമ്പ്ര, നിയാം തുടങ്ങിയവര്‍ സംസാരിച്ചു. 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു.