വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധര്‍ണ്ണ; സി ഐ ടിയു കൊയിലാണ്ടി താലൂക്ക് ആശുപത്രി ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്‍വശം വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്. ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തിലാണ് അശുപത്രി വികസന സമിതി ജിവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള എച്ച്. എം. സി തീരുമാനം ഉപേക്ഷിക്കുക, ആശുപത്രി സൂപ്രണ്ടിന്റെയും സുപ്രണ്ട് ഓഫീസ് ജിവനക്കാരുടെയും തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, അന്യായമായ ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. വരും ദിവസങ്ങളില്‍ സൂചന പണിമുടക്ക് സമരവുമായി മുന്നോട്ടു പോകാനാണ് യൂണിയന്‍ തീരുമാനം.
KGHDSEU സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം രശ്മി കൊയിലാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍ ഒഞ്ചിയം തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ശൈലേഷ് കെ.കെ സ്വാഗതവും ബിജീഷ് അധ്യക്ഷതയും വഹിച്ചു.