മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധം; കടലാക്രമണത്തില്‍ രൂപപ്പെട്ട കുഴിയില്‍ ബ്ലൂ ഫ്‌ലാഗ് ഉയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍
കാപ്പാട്: കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡില്‍ കഴിഞ്ഞ നാല് വര്‍ഷമായി രൂപപ്പെട്ട വലിയ കുഴിക്ക് പരിഹാരം കാണാതെ കാപ്പാട് ബ്ലിച്ചില്‍ ബ്ലൂ ഫ്‌ലാഗ് ഉയര്‍ത്തി മടങ്ങിയ ടൂറിസം മന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ഭയന്ന് പ്രദേശവാസികളെ ആരെയും അറിയിക്കാതെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി എത്തി ബ്ലൂ ഫ്‌ലാഗ് ഉയര്‍ത്തിയത്. ഇത് പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.
കാപ്പാട് ടൂറിസ്റ്റ് മേഖലയുടെ യഥാര്‍ത്ഥ അവസ്ഥ ജനങ്ങളുടെ മുന്‍പില്‍ തുറന്ന് കാണിക്കാന്‍ വേണ്ടിയാണ് നാല് വര്‍ഷം മുന്‍പ് രൂപപ്പെട്ട കുഴിയില്‍ ബ്ലൂ ഫ്‌ലാഗ് ഉയര്‍ത്തിയതെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് എസ്. ആര്‍ ജയ്കിഷ് പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് കാപ്പാട്, മണ്ഡലം സമിതി അംഗം വിനോദ് കാപ്പാട്, അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍, ടി.പി.ഷിജു എന്നിവര്‍ സംസാരിച്ചു.
[id2]