മൂടാടി പഞ്ചായത്ത് ഉപരോധിച്ച് കെ റെയില്‍ സമരക്കാര്‍; സ്ഥലത്തെത്തിയ എം.എല്‍.എയുടെ വാഹനം ‘ഗോ ബാക്ക്’ വിളികളോടെ തടഞ്ഞു, പ്രദേശത്ത് സംഘര്‍ഷം-വീഡിയോ


കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് ഉപരോധിച്ച് കെ റെയില്‍ വിരുദ്ധ സമരക്കാര്‍. ഉപരോധവേദിയ്ക്കരികില്‍ മറ്റൊരു പരിപാടിയ്ക്കായെത്തിയ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ വാഹനം സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനു വഴിവെച്ചു.

ഉപരോധസമരത്തില്‍ സ്വാഗത പ്രസംഗം നടക്കുന്നതിനിടെ പതിനൊന്നുമണിയോടെയായിരുന്നു എം.എല്‍.എ സ്ഥലത്തെത്തിയത്. ‘എം.എല്‍.എ ഗോബാക്ക്’ എന്നു വിളിച്ചാണ് സമരസമിതിക്കാര്‍ വാഹനം തടഞ്ഞത്. ഇതോടെ സമരക്കാര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നത് പ്രദേശത്ത് സംഘര്‍ഷത്തിനു വഴിവെച്ചു.

പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുകയും എം.എല്‍.എയ്ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകര്യം ചെയ്യുകയും ചെയ്തു.

വീഡിയോ: