റെയിൽവേ ട്രാക്കിൽ തടഞ്ഞു നിർത്തി സ്വർണ്ണ മാലയും മൊബൈൽ ഫോണും തട്ടിയെടുത്തു; കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ


കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ വെച്ച്‌ സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. ക്രൗണ്‍ തിയേറ്ററിനു സമീപമുള്ള ട്രാക്കിലാണ്‌ സംഭവം. കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്.

വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്ബലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ്‌ അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.