2928 കോടി രൂപ കവര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധം; കൊയിലാണ്ടിയില്‍ ഒപ്പുമതില്‍ തീര്‍ത്ത് മുനിസിപ്പല്‍ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ്


കൊയിലാണ്ടി: 2928 കോടി രൂപ കവര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ കൊയിലാണ്ടി മുനിസിപ്പല്‍ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് കമ്മിറ്റി ഒപ്പു മതില്‍ തീര്‍ത്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പി.രത്‌നവല്ലി ടീച്ചര്‍ മുഖ്യാതിഥിയായി. ബഷീര്‍ ബാത്ത, ഫാസില്‍ നടേരി, ആസിഫ് കലാം, എന്‍.കെ.അബ്ദുല്‍ അസീസ്, റഹ്‌മത്ത് കെ.ടി.വി, കെ.ടി.സുമ, വത്സരാജ് കേളോത്ത്, ബാസിത്ത് മിന്നത്ത്, എം.കെ.മുസ്തഫ, നിസാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെ.എം.നജീബ് അധ്യക്ഷനായ ചടങ്ങില്‍ എ.അസീസ് മാസ്റ്റര്‍ സ്വാഗതവും വി.വി.ഫക്രുദീന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള 2928 കോടി രൂപ കുടിശ്ശികയായത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പണം കുടിശ്ശികയായതോടെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വെട്ടിക്കുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.[mid4[