പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു


കണ്ണൂര്‍: പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍(81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു.

സംസ്കാരം നാളെ (5) രാവിലെ 9 മണിക്ക് നടക്കും. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. ഏതാണ്ട് പത്തൊമ്പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. അഭിനയത്തിന് പുറമെ നിരവധി സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകങ്ങളിലും സജീവമായിരുന്നു.

കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം എന്നിവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍.

ഭാര്യ: വത്സ രാമചന്ദ്രൻ (ഓമന). മക്കൾ: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ).

മരുമക്കൾ: മാധവൻ കെ (ബിസിനസ്‌, ദുബായ്), ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ).

സഹോദരങ്ങൾ: വി.പി മനോമോഹൻ, വി.പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി.

Description: Prominent movie-serial actor VP Ramachandran passed away