കേരള സാരിയണിഞ്ഞ്, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്കാ ഗാന്ധി ഇനി വയനാട് എംപി


Advertisement

ഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർ‌ത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്.

Advertisement

കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ നിറചിരിയോടെ ആയിരുന്നു പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി എത്തിയത്‌. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്.സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധി, സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എന്നിവര്‍ ഉണ്ടായിരുന്നു.

Advertisement

കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. വയനാട്ടിൽ മുൻ എംപി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു പ്രിയങ്കയുടെ കന്നിവിജയം. വോട്ടര്‍മാര്‍ക്കു നന്ദി പറയുന്നതിന് പ്രിയങ്ക ഗാന്ധി 30നും ഡിസംബര്‍ ഒന്നിനും വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും.

Advertisement

Summary: Priyanka Gandhi Vadra, in Kerala Kasavu saree, takes oath as Wayanad MP