മാവേലി സ്റ്റോറുകളിലെ വില വർദ്ധന; കൊയിലാണ്ടിയില്‍ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം


Advertisement

കൊയിലാണ്ടി: ‘മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ. മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയെന്നാരോപിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisement

ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കെ.കെ വൈശാഖ്, ടി.പി പ്രീജിത്ത്, ജിതേഷ് കാപ്പാട്, വിനോദ് കാപ്പാട് ,രവി വല്ലത്ത്, സജീവ് കുമാർ, രാജീവൻ ഏഴുകുടിക്കൽ, വിനിൽ രാജ്, സന്തോഷ് പയറ്റുവളപ്പിൽ, അനൂപ് സി എം, പി സുരേന്ദ്രൻ, അശോകൻ എ.കെ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement