ഗര്‍ഭകാലത്ത് ഈ ആഹാരകാര്യങ്ങളില്‍ വേണം അതീവ ജാഗ്രത; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്


രു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന സമയമാണ് ഗര്‍ഭകാലം. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്. ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടാവണം അതീവ ശ്രദ്ധ. പോഷകാംശങ്ങളുള്ള ആഹാരങ്ങള്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതേസമയം, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അപകടകരമായ ചില ആഹാരസാധനങ്ങളുമുണ്ട്. അത്തരം ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

വേവിക്കാത്ത ഭക്ഷണങ്ങള്‍:

വേവിക്കാത്ത ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങള്‍ ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഈ ബാക്ടീരിയകള്‍ ഗര്‍ഭം അലസല്‍, നേരത്തെയുള്ള ജനനം എന്നിവയിലേക്ക് നയിക്കും.

പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പന്നങ്ങള്‍:

ഗര്‍ഭിണികള്‍ പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഈ ഉല്‍പ്പന്നങ്ങളില്‍ അസംസ്‌കൃത പാല്‍, തൈര്, ചീസ് എന്നിവ ഉള്‍പ്പെടുന്നു. ഈ ഉല്പന്നങ്ങളില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് പോലെ ശരീരത്തിന് ദോഷകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭം അകസിപ്പോകാന്‍ ഇടയാക്കാം.

മൈദ:

മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതല്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വേറ്റീവ്‌സ് എന്നിവ ഇതില്‍ അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ട്.

മയോണൈസ്:

മയോണൈസ്, ഐസിങ് കേക്കുകള്‍, പാതിവേവിച്ച മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്.