ഐ.ഐ.എമ്മിൽ കരാർ തസ്തികകളിലേക്ക് നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
റീ-ടെണ്ടര്‍ ക്ഷണിച്ചു
22-23 സാമ്പത്തിക വര്‍ഷം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17ന് രാവിലെ 11.30 വരെ. അന്നേ ദിവസം ഉച്ചക്ക് 2.30 നു ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2621190.
ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
2022 -2023 അധ്യയനവര്‍ഷം പ്ലസ് വണ്‍, ഡിഗ്രി മറ്റ് പോസ്റ്റുമെട്രിക് തലത്തില്‍ പുതുതായി പ്രവേശനം നടത്തിയ ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലാണ് ഇ ഗ്രാന്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. ഫോണ്‍: 0495 2376364, 8547441900.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ കരാര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 1. പ്രോജക്ട് മാനേജര്‍ (ERP), 2. ഗ്രാഫിക്സ് ഡിസൈനര്‍ 3. അഡ്മിന്‍ അസോസിയേറ്റ് 4. അക്കാദമിക് അസോസിയേറ്റ് (കൊച്ചി കാമ്പസ്). വിശദമായ വിവരങ്ങള്‍ക്ക് https://iimk.ac.in/vacancy.
അപേക്ഷ ക്ഷണിച്ചു
വടകര താലൂക്കിലെ വെള്ളികുളങ്ങര ശിവ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 ന് വൈകുന്നേരം 5 മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ അപേക്ഷ ലഭിച്ചിരിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കും.
സൗജന്യ പഠനോപകരണ കിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ആട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ അപേക്ഷ നല്‍കിയ മക്കള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണം ആഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചക്കോരത്ത്കുളത്തുളള ജില്ലാ ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0495-2767213.
ലേലം ചെയ്യുന്നു
സഹകരണ സംഘം രജിസ്ട്രാറുടെ ഉടമസ്ഥതയിലുള്ളതും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്നതുമായ മാരുതി ഓമ്‌നി വാന്‍ (5 സീറ്റ്) ഇപ്പോഴത്തെ കണ്ടീഷനില്‍ 2022 ഓഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് പരസ്യലേലം – ടെണ്ടര്‍ മുഖേന വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 20 നു 10ന് മുമ്പായി പുതിയറയിലുള്ള സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ലേല നിബന്ധനകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2022 ല്‍ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി- പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422275 ഇ-മെയില്‍: [email protected].
പ്രവേശനം ആരംഭിച്ചു
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526871584.
ടെണ്ടര്‍ ക്ഷണിച്ചു
വടകര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്, കാര്‍) ആവശ്യമുണ്ട്. താത്പര്യമു ളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടര്‍ ഓഗസ്റ്റ് 11ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭ്യമാക്കണം.വിശദ വിവരങ്ങള്‍ക്ക്: 0496-2501822, 9446581004.
പുനര്‍ലേലം ചെയ്യും
കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ മൂന്ന് ഡ്യൂപക്‌സ് പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ച് നീക്കം ചെയ്യുന്നതിനു പുനര്‍ലേലം ഓഗസ്റ്റ് 24 ന് പകല്‍ 11 മണിക്ക് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്തുവച്ച് ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഹാജരാവണം. തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിശ്ചിത നിരതദ്രവ്യമായ 2,500 രൂപ സ്ഥലത്ത് അടച്ച് രസീത് വാങ്ങേണ്ടതാണ്. കൂടാതെ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നിശ്ചിത നിരദ്രവ്യമായ തുക അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ ഓഗസ്റ്റ് 19 ന് 5 മണി വരെ സിറ്റി പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. ദര്‍ഘാസ് അടങ്ങിയ കവറിന് പുറത്ത് ‘പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. മേല്‍ കെട്ടിടം പരിശോധിക്കണമെങ്കില്‍ ഓഗസ്റ്റ് 20 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി വരെ ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ ഗവ. ഐ.ടി.ഐ, കുറുവങ്ങാട് ഗവ. ഐ.ടി.ഐ. തൂണേരി ഗവ. ഐ.ടി.ഐ. എന്നിവിടങ്ങളിലേക്ക് എന്‍.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ചുള്ള പരിശീലനം നല്‍കുന്ന വിവിധ മെട്രിക്ക്/നോണ്‍മെട്രിക്ക് ട്രേഡുകളില്‍ 2022 ല്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://scdditiadmission.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി ഓഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: എലത്തൂര്‍ 9947895238, 9747609089, തൂണേരി 9497366243.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ കോളേജ് കോമ്പൗണ്ടില്‍ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം.എഡ് കെട്ടിടം പൊളിച്ച് നീക്കം ചെയ്തു കൊണ്ടുപോകുന്നതിന് പരസ്യമായി ലേലം ചെയ്യുന്നു. ഗവ.കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഓഫീസ് പരിസരത്ത് വച്ച് ഓഗസ്റ്റ് 12 ന് നിരതദ്രവ്യം 3513 മേല്‍ ലേലത്തിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നിരതദ്രവ്യത്തിന് തുല്യമായ തുക പ്രിന്‍സിപ്പല്‍, ഗവ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കോഴിക്കോട് എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡിഡി അടക്കം ചെയ്തു മുദ്രവെച്ച കവറില്‍ ഓഗസ്റ്റ്് 11 ന് വൈകീട്ട് 4 മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ ലഭിച്ചിരിക്കണം.
സ്വതന്ത്രവായന പരിപോഷണ പരിപാടി: ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി
സമീക്ഷാ കേരളയുടെ സവിശേഷ സ്വാതന്ത്രവായന പരിപോഷണ പദ്ധതിയായ വായനച്ചങ്ങാത്തത്തിന്റെ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരന്‍ പി.കെ പാറക്കടവ് നിര്‍വഹിച്ചു. ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമഗ്ര ശിക്ഷാ ജില്ലാ കോഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ ആനന്ദ്, പ്രധാനാധ്യാപിക ഷൈനി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണ്‍ കെ.എന്‍ സ്വാഗതവും ബി.പി.സി. വി. ഹരീഷ് നന്ദിയും പറഞ്ഞു.
വ്യാജ ഖാദി വില്‍പന: ജാഗ്രത പുലര്‍ത്തണം
അഖിലേന്ത്യാ ഖാദി കമ്മിഷന്റെയോ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയോ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത വ്യാജ ഖാദി ഉല്‍പന്നങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തിവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.
അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഖാദി എന്ന പേരോ ഖാദിയുമായി ബന്ധപ്പെട്ട പ്രതീകങ്ങളോ ഉപയോഗപ്പെടുത്തി വ്യാജ ഖാദി ഉല്‍പന്നങ്ങള്‍ വില്ലന നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. അത് ശ്രദ്ധയില്‍പെടുന്ന പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വ്യാജ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ അംഗീകൃത ഷോറൂമുകളില്‍ നിന്നും ഖാദി കമ്മിഷന്റെ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ യഥാര്‍ത്ഥ ഖാദി ഉല്‍പന്നങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.
ഓണം ഖാദി മേളക്ക് തുടക്കമായി
ഓണവിപണിക്ക് നിറംചാര്‍ത്തി ജില്ലയില്‍ ഓണം ഖാദി മേളക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ജില്ലാതല ഖാദി മേള തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓണവിപണി ലക്ഷ്യമിട്ട് പ്രകൃതിദത്തമായ ഖാദി തുണിത്തരങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളുമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും മേളയില്‍ ഒരുക്കിയിട്ടുള്ളത്.
ആഴ്ചയില്‍ ഒരിക്കല്‍ ഖാദി ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച്’ ‘ഓരോ വീട്ടിലും ഒരു ഖാദി ഉല്‍പ്പന്നം’ എന്ന ലക്ഷ്യവുമായി ഖാദി ബോര്‍ഡ് ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഓണക്കാലത്ത് ആകര്‍ഷകമായ സമ്മാന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴുവരെ യാണ് മേള. രാവിലെ 10 ന് തുടങ്ങുന്ന മേള ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കും. 30 ശതമാനം വരെ റിബേറ്റ് ഉണ്ടായിരിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ആദ്യവില്പന നടത്തി. സമ്മാന കൂപ്പണ്‍ വിതരണം കാലടി സര്‍വകലാശാല മുന്‍ വിസി ഡോ. ജെ. പ്രസാദ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. കെ അബൂബക്കര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ. പി ദിനേഷ് കുമാര്‍, സര്‍വ്വോദയ സംഘം ചെയര്‍മാന്‍ യു. രാധാകൃഷ്ണന്‍, സെക്രട്ടറി പി. വിശ്വന്‍, എല്‍ ഡി എം മുരളീധരന്‍ ടി. എം, പ്രോജക്ട് ഓഫീസര്‍ കെ. ഷിബി തുടങ്ങിയവര്‍ പങ്കെടുത്തു.
മുരിങ്ങ പ്ലാന്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുരിങ്ങ കൃഷി ഒരുക്കുന്നു. 50 സെന്റ് സ്ഥലത്തൊരുക്കുന്ന മുരിങ്ങ പ്ലാന്റേഷന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രപരിസരത്ത് തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, പഞ്ചായത്തംഗങ്ങള്‍, ബോബി അഗസ്റ്റിന്‍ കാപ്പുകാട്ടില്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: സൈക്ലിങും സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സൈക്ലിങും സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും സംഘടിപ്പിക്കുന്നു. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച(ഓഗസ്റ്റ് 7) മാനാഞ്ചിറയില്‍ നിന്നും ആരംഭിച്ച് പുലിക്കയത്ത് അവസാനിക്കുന്ന സൈക്ലിങ് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി രാവിലെ ഏഴിന് ഫ്‌ലാഗ് ഓഫ് ചെയ്യും.
ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള മഴനടത്തം പരിപാടി നടക്കും.രാവിലെ ഒന്‍പതിനാണ് മഴനടത്തം. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് മഴനടത്തം സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9747964993 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. അന്തര്‍ദേശീയ കയാക്കര്‍മാരും ദേശീയ കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുക്കും.
അടുപ്പില്‍ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു
ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ അടുപ്പില്‍ കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. ജൂലൈ 16 ന് ആരംഭിച്ച രജിസ്ട്രേഷന്‍ നടപടികള്‍ ആഗസ്റ്റ് 6 ന് പൂര്‍ത്തിയാകും.ആഗസ്റ്റ് ഒന്നിനകം 50 പേരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള 15 പേരുടെ രജിസ്ട്രേഷന്‍ ആഗസ്റ്റ് ആറോടെ പൂര്‍ത്തിയാകും.
കോളനിയില്‍ താമസിക്കുന്ന 65 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയിലൂടെ മാറ്റിപ്പാര്‍പ്പിക്കുന്നത്. റീ-ബില്‍ഡ് പദ്ധതി പ്രകാരമാണ് പുനരധിവാസം. ഓരോ കുടുംബത്തിനും വീടാണ് നിര്‍മിച്ചു നല്‍കുക.
ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷം രൂപയും നല്‍കും. മൂന്നര കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിന് പുറമെ പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിന് ലഭിക്കും. ഭവന നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോളനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് പുതിയ സ്ഥലം .കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടിവെള്ള പദ്ധതി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുനരധിവാസത്തിന്റെ ഭാഗമായി ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല.
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരമെന്ന നിലയിലാണ് കുടുംബങ്ങളെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി താമസിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..