അലൂമിനിയം ഫാബ്രിക്കേഷനില്‍ സൗജന്യ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/04/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സൗജന്യ പരിശീലനം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയ് മാസത്തില്‍ നടക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447276470, 0495 2432470
[ad1]
അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി
അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങള്‍ക്കെതിരെ 1955 ലെ അവശ്യസാധന നിയമപ്രകാരവും 2000ലെ എല്‍.പി.ജി (റഗുലേഷന്‍ ഓഫ് സപ്ലെ ആന്റ് ഡിസ്ട്രിബ്യൂഷന്‍) ഓര്‍ഡര്‍ പ്രകാരവും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകം ഹോട്ടലുകളിലും വാഹനങ്ങളിലും മറ്റും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതും ഗാര്‍ഹിക പാചക വാതകം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളിലേക്ക് മാറ്റി നിറക്കുന്നതും സുരക്ഷിതമല്ലാത്ത രീതിയില്‍ പാചക വാതകം കൈകാര്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സപ്ലെ ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ വിവരം നല്‍കണം.
ജില്ലയില്‍ കഴിഞ്ഞ 16 മാസത്തിനിടെ ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് 14 ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
[ad2]
റാങ്ക് പട്ടിക് പ്രസിദ്ധീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ പബ്ലിക് വര്‍ക്‌സ് (ഇലക്ട്രിക്കല്‍ വിംഗ്) വകുപ്പില്‍ ലൈന്‍മാന്‍ (പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) (കാറ്റഗറി നമ്പര്‍ .117/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 07.04.2022-ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു.
[ad-attitude]