മധുരവും ബലൂണുകളും പഠനോപകരണങ്ങളും, കൈനിറയെ സമ്മാനങ്ങളുമായി കുട്ടികള്‍; പ്രവേശനോത്സവം കീഴരിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടുവത്തൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍


Advertisement

നടുവത്തൂര്‍: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടുവത്തൂര്‍ ഈസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍കുമാര്‍ അധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് ഭൂപേഷ് സി.എം, സ്‌കൂള്‍ മാനേജര്‍ എം.എം. ബാലകൃഷ്ണന്‍, ബി.ആര്‍.സി ട്രെയ്‌നര്‍ രജിത എന്നിവര്‍ സംസാരിച്ചു. ‘രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം ‘ എന്ന വിഷയത്തില്‍ സൂര്യകല ക്ലാസ് എടുത്തു.

Advertisement

എല്‍.എസ്.എസ് വിജയി ഫെബിന്‍ ഇഷാന് ഉപഹാരം നല്കി. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുളള പഠനോപകരണ കിറ്റ് അധ്യക്ഷന്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക ബിനി.ബി.പി സ്വാഗതവും, ഷിജിത്ത്.പി നന്ദിയും പറഞ്ഞു.

Advertisement