പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആഹ്വാനം; പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ കീഴരിയൂര്‍ സി.എച്ച് സൗധത്തില്‍


Advertisement

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ കീഴരിയൂര്‍ സി.എച്ച്.സൗധത്തില്‍ നടന്നു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഈ മാസം 26 ന് പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന പേരാമ്പ്രമണ്ഡലം പ്രവാസി സംഗമം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.

Advertisement

നൗഷാദ് കുന്നുമ്മല്‍ അധ്യക്ഷനായിരുന്നു. പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മമ്മു ചേറ മ്പറ്റ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.യു.സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം കെപിഎല്‍ ജനറല്‍ സെക്രട്ടറി മൊയ്തു പുറമണ്ണില്‍ ട്രഷറര്‍ സി.സൂപ്പി, ടി.എ.സലാം തേറമ്പത്ത് കുഞ്ഞബ്ദുള്ള, സത്താര്‍ വി.കെ.യൂസഫ്, എം.കെ.അബ്ദുറഹ്‌മാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

Advertisement

കീഴരിയൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് ഭാരവാഹികളായി. നൗഷാദ് കുന്നുമ്മല്‍ പ്രസിഡണ്ട്, എം.കെ.അബ്ദുറഹ്‌മാന്‍ മൗലവി ജനറല്‍ സെക്രട്ടറി, പി.സിദ്ധീഖ് ട്രഷറര്‍, പി.കെ.കുഞ്ഞി മൊയ്തീന്‍, വെങ്ങത്താട്ടില്‍ ഹമീദ്, എടക്കോല അഷറഫ്, നസീര്‍ നടേമ്മല്‍, ശംസുദീന്‍ മസ്ഹര്‍, പുത്തലത്ത് ബഷീര്‍ എന്നിവര്‍ സഹ ഭാരവാഹികളായും പുതിയ കമ്മിറ്റി നിലവില്‍ വന്നു. വി.കെ യൂസഫ് സ്വാഗതവും ങഗ മൗലവി നന്ദിയും പറഞ്ഞു.

Advertisement

Summary: Pravasi League Convention at Keezhriyur CH building