‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്


പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം.

ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ. ഏറ്റവും മികച്ച നാടകാവതരണത്തിന് രണ്ട് നക്ഷത്രങ്ങളും, മികച്ച രണ്ടാമത്തെ നാടകമായി ഞാനും തിരഞ്ഞെടുത്തു.