മത്സ്യത്തൊഴിലാളിയായിരുന്ന പൊയില്‍ക്കാവ് സ്വദേശി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു


Advertisement

കൊയിലാണ്ടി: പൊയില്‍ക്കാവ് സ്വദേശി വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ബീച്ച് ലക്ഷംവീട്ടില്‍ പ്രശാന്തന്‍ ആണ് മരണപ്പെട്ടത്. അറുപത്തിയൊന്ന് വയസായിരുന്നു.

മത്സ്യത്തൊഴിലാളിയായിരുന്ന പ്രശാന്തന്‍ കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിക്ക് പോകാറില്ലായിരുന്നു. ആത്സ്മ പോലുള്ള പ്രശ്‌നങ്ങള്‍ അലട്ടിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു.

Advertisement

പരേതരായ കടേക്കലകത്തു ചോയിയുടെയും ഉണിക്കോതയുടെയും മകനാണ്. ഭാര്യ പുഷ്പ മത്സ്യത്തൊഴിലാളിയാണ്.

മക്കള്‍: പ്രിയങ്ക, പ്രണവ്, പ്രവിഷ്യഖ്.

Advertisement

സഹോദരങ്ങള്‍: വാരിജ, പരേതരായ ലക്ഷ്മി, രമ, ദ്രൗപതി, ഭരതന്‍, വിജയന്‍.

സഞ്ചയനം: ഫെബ്രുവരി 23 വ്യാഴാഴ്ച.

Advertisement