സംസ്ഥാനത്ത് വൈദ്യുതനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത
തിരുവന്തപുരം: സംസ്ഥാനത്ത് വൈദ്യുതനിരക്ക് കൂട്ടാന്‍ സാധ്യത. യൂണിറ്റിന് ശരാശരി 41 പൈസ വീതം കൂട്ടാനാണ് വൈദ്യുതബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുംവിധം നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ജൂണില്‍ ഉത്തരവിറക്കാനിരിക്കേയാണ് ഹൈക്കോടതി സ്റ്റേ വന്നത്. കഴിഞ്ഞ ദിവസം സ്റ്റേ നീങ്ങിയതോടെയാണ് നിരക്ക് കൂട്ടാനൊരുങ്ങുന്നത്.
പതിനൊന്നിനും പന്ത്രണ്ടിനുമായി കമ്മിഷനു മുന്‍പില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കും. അതിന് പിന്നാലെയായിരിക്കും നിരക്ക് വര്‍ധിപ്പിക്കാനുളള തീരുമാനം ഉണ്ടാവുക. പെന്‍ഷന്‍ ബാധ്യത ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കരുതെന്ന കോടതിയുടെ കര്‍ശന വ്യവസ്ഥയുളളതിനാല്‍ 17 പൈസ വരെ യൂണിറ്റിന് കുറയാന്‍ സാധ്യതയുണ്ട്.
465 മെഗാവാട്ടിന്റെ കരാര്‍ കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുനസ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും.