കൊയിലാണ്ടി നോര്‍ത്ത് സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നോര്‍ത്ത് സെക്ഷനില്‍ വവിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ദര്‍ശനമുക്ക് റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗം, നെല്ലിക്കോട്ട് കുന്ന് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.

11കെ.വി ലൈനിലേക്ക് വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.