കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും സെപ്റ്റംബർ പതിനഞ്ചിന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. രണ്ടുമാസം പ്രായമായ ഗ്രാമ ശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുക.

120 രൂപ നിരക്കിലാണ് നൽകുന്നത്. രാവിലെ 9 മുതല്‍ വിതരണം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 8943049161.